മലപ്പുറം: "ഉർദു ദേശീയോദ്ഗ്രഥനത്തിന്റെയും ഐക്യത്തിനെയും ഭാഷയാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വലിയ പങ്ക് വഹിച്ച ഭാഷയാണെന്നും പി. ഉബൈദുള്ള എം.എൽ.എ പറഞ്ഞു. "ഉർദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷ" എന്ന പ്രമേയത്തിൽ 2024 ജനുവരി 15,16,17 തിയ്യതികളിൽ മലപ്പുറത്ത് എസ്.എം.സർവർ സാഹിബ് നഗറിൽ നടക്കുന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത സംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി. ശംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് പി.മൊയ്തീൻ കുട്ടി മാസ്റ്റർ മുഖ്യാഥിതി യായിരുന്നു. ജനറൽ സെക്രട്ടറി കെ.പി.സുരേഷ് ആ മുഖ പ്രഭാഷണവും വൈസ് പ്രസിഡണ്ട് ടി.എ. റഷീദ് പന്തല്ലൂർ സ്വാഗതസംഘത്തിന്റെ രൂപരേഖയും അവതരിപ്പിച്ചു.
മുൻ സംസ്ഥാന ഭാരവാഹികളായ ടി.മുഹമ്മദ്, പി.കെ അബൂബക്കർ ഹാജി, എം കുഞ്ഞിമൊയ്തീൻ കുട്ടി , ടി.ബീരാൻ കുട്ടി,കടമ്പോട്ട് ഹംസ, എം ഹുസൈൻ, മുൻ റിസർച്ച് ഓഫീസർ എൻ മൊയ്തീൻ കുട്ടി , റിട്ടേർഡ് ഡയറ്റ് പ്രിൻസിപ്പാൾ പി മുഹമ്മദ് കുട്ടി, പി ശിഹാബുദ്ദീൻ, സംസ്ഥാന ഭാരവാഹികളായ സലാം മലയമ്മ, എം.പി.അബ്ദുൽ സത്താർ, കെ.ജിജി തൃശൂർ, പി.കെ ഷംസീർ, ടി.എച്ച് കരീം, സി.എം ലത്തീഫ്, സി.മുഹമ്മദ് റഷീദ്, ലഫ്റ്റനന്റ് പി.ഹംസ ,ജില്ലാ ഭാരവാഹികളായ പി.മുഹമ്മദ് അബ്ദുൽ ജലീൽ, എം.സാജിദ്, എം.പി ഷൗക്കത്തലി എന്നിവർ സംസാരിച്ചു.