പതിവ് തെറ്റിക്കാതെ അവർ ഈ വർഷവും വന്നു രക്ഷിതാക്കളെയും കുട്ടികളെയും കാണാൻ

പെരുവള്ളൂർ: (ഉങ്ങുങ്ങൽ)  പതിവ് തെറ്റിക്കാതെ ഈ വർഷവും അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ അധ്യാപകർ, കുട്ടികളെയും രക്ഷിതാക്കളെയും കാണാൻ വീട്ടിലേക്ക് വന്നു. തുടർച്ചയായി രണ്ടാം വർഷമാണ് രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചു വരുത്തുന്നതിനു പകരം വീടുകളിലേക്ക് ചെന്ന് കാണുന്നത്. കുട്ടികളെ പഠിപ്പിക്കാൻ മുൻകൈ എടുക്കുന്ന എല്ലാവരെയും കാണാനും, കുട്ടികളുടെ വീട്ടിലെ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കാനും വേണ്ടിയാണ് ഇങ്ങനെ സംഘടിപ്പിച്ചത് എന്ന് സ്‌ഥാപനത്തിന്റെ എച്ച് എം കൂടിയായ ഷഫീഖ് അസനി അഭിപ്രായപെട്ടു.

4 ടീമുകളായി മാനേജർ സിദ്ധീഖ്ന്റെ നേതൃത്വത്തിൽ ആണ് യാത്ര. രണ്ട് ദിവസങ്ങളിലായി 450 ഓളം വീടുകൾ സന്ദർശിച്ചു. വരും വർഷങ്ങളിലും ഇത് പോലെ തന്നെ തുടരും എന്നും അൽ ഫലാഹ് സ്കൂളിനെ മറ്റ് സ്കൂളുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ് എന്നും സ്റ്റാഫ്‌ സെക്രട്ടറി സിറാജ്ജുദ്ധീൻ ഹുദവി അച്ഛനമ്പലം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}