എ.ആർ നഗർ: ഇരുമ്പുചോല എ. യു. പി സ്കൂളിൽ നടന്ന പുസ്തക പരിചയം പരിപാടി എ.ആർ നഗർ ഗ്രാമ പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ചെമ്പകത്ത് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. മരത്തണലിൽ കുട്ടികളൊരുക്കിയ മികച്ച ബാലസാഹിത്യ കൃതികളുടെ പ്രദർശനം സ്കൂൾ സീനിയർ അസിസ്റ്റന്റ് ജി. സുഹ്‌റ കുട്ടികൾക്കായി തുറന്നു കൊടുത്തു. ചടങ്ങിൽ കെ. ടി മുസ്തഫ അധ്യക്ഷത വഹിച്ചു.
കെ. ലബീബ, കെ. എം. എ ഹമീദ്, പി. ഹൈഫ അമീർ, കെ. നൂർജഹാൻ, പി. ഇ നൗഷാദ്, കെ. ടി അഫ്സൽ, വി. മുനീർ, കാവുങ്ങൽ ആഷിക് എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ പി. സിയാ അസ്ഹർ, ശിഫ മറിയം, കെ. പി മാളവിക, ഇഷാറ, എന്നിവർ നേതൃത്വം നൽകി.