"ഷെയർ" പ്രകൃതി ചികിത്സാ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

വേങ്ങര: അഞ്ചു വർഷങ്ങൾക്കുമുമ്പ് ചേറൂർ കഴുകൻ ചിന മൈത്രി ഗ്രാമത്തിൽ തുടക്കംകുറിച്ച "ഷെയർ" ഡ്രസ്സ് ബാങ്കിന്റെ പുതിയ സംരംഭമായ "ഷെയർ" ക്ലിനിക്ക് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു.  

അനാരോഗ്യകരമായ ഭക്ഷണശിലങ്ങൾ ഒഴിവാക്കി ജീവിതശൈലി രോഗങ്ങളെ തടയുകഎന്ന ലക്ഷ്യത്തോടെ മരുന്നില്ലാതെയുള്ള അക്യുപഞ്ചർ ചികിത്സയിലൂടെ രോഗമുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാവിധ രോഗങ്ങളും കുറഞചിലവിൽ പ്രകൃതി ചികിത്സയിലൂടെ മാറ്റിയെടുക്കാം എന്നനിലക്കാണ്  sHaRe പ്രകൃതിചികിത്സ ക്ലിനിക്കിന് തുടക്കം കുറിച്ചത്.

ചേറൂർറോഡ് കഴുകൻചിന യിലുള്ള ഷെയർ ടവറിൽവെച്ച്നടന്ന ഉദ്ഘാടന ചടങ്ങിൽ സി കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മൂന്നുവർഷംകൊണ്ട് കായ്ഫലം ഉണ്ടാവുന്ന വിദേശയിനം ഫ്ലാവ് തൈകളുടെ വിതരണഉദ്ഘാടനം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താംവാർഡ് മെമ്പർ കെ സുബ്രഹ്മണ്യൻ നിർവഹിച്ചു.

തുടർന്ന്നടന്ന ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ കേരളത്തിലെ പ്രഗൽഭപ്രകൃതി ചികിത്സ ഡോക്ടർ ടി രജനി തൃശ്ശൂർ  ക്ലാസെടുത്തു. ഷെയർക്ലിനിക്കിനെ കുറിച്ച് ഡോക്ടർ റഹീൽഹാറൂൺ വിശദീകരിച്ചു. കഴിഞ്ഞഒന്നര വർഷമായി രോഗികൾക്കും മുതിർന്നവർക്കും താങ്ങും തണലുമായി സർവീസ് നടത്തിവരുന്ന ഹാപ്പിനസ് ഓട്ടോയോകുറിച്ച് ഡ്രൈവർ കുഞ്ഞുമുഹമ്മദ് സംസാരിച്ചു. പ്രൊഫസർ ഹാറൂൺ സ്വാഗതവും സി എം മുഹമ്മദ് അഫ്സൽ നന്ദിയുംപറഞ്ഞു.

സ്ത്രീകൾ ഉൾപ്പെടെ അച്ചടക്കത്തോടെയുള്ളജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.  പരിപാടിയിൽ വിതരണം ചെയ്ത വെൽക്കം ജ്യൂസുകളും പിന്നീട് വിതരണംചെയ്ത ഫ്രൂട്ട്സലാഡ് എന്നിവ പഞ്ചസാരയും മറ്റു കെമിക്കലുകളും ചേർക്കാതെയുള്ളതായപ്പോൾ എല്ലാവർക്കും കൗതുകമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}