കോട്ടക്കൽ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ച ഇരുപത്തി മൂന്നാമത് സംസ്ഥാന കമ്പോരി സമാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഐ.എ.എസ് കായിക മന്ത്രി വി.അബ്ദുറഹ്മാൻ, ഇ ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസമദ് സമദാനി എം.പി, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മലപ്പുറം ഐ.ജി സേതുരാമൻ ഐ.പി.എസ്, കോട്ടക്കൽ നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ ഹനീഷ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
സംസ്ഥാനത്തിലെ നാല്പതോളം വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള നാലായിരത്തലധികം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ടെന്റുകളിൽ ഉള്ള താമസം, പാചക പരിശീലനം, കരകൗശല നിർമ്മാണം, കലാകായിക, സാഹസിക അഭ്യാസ പ്രകടനങ്ങൾ, ക്യാമ്പ് ഫയർ, മാർച്ച് പാസ്റ്റ്, പീസ് മാർച്ച്, യോഗ പരിശീലനം,സർവ്വമത പ്രാർത്ഥന, ശാരീരിക വ്യായാമങ്ങൾ, എക്സിബിഷൻ തുടങ്ങി ലളിതവും സമ്പൂർണ്ണവുമായ ജീവിതത്തിന് ഉതകുന്ന പരിശീലന പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു കാമ്പോരി.