മലപ്പുറം: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ തിരൂർ വിദ്യാഭ്യാസ ജില്ല പ്രസിഡന്റും ഏഴൂർ എം.ടി.പി.എസ് സ്കൂൾ ഉർദു അധ്യപകനുമായിരുന്ന കെ.പി.അബ്ദുൽ ബഷീർ കൊടുമുടി യുടെ അനുസ്മരണം സംഘടിപ്പിച്ചു.
കെ.യു.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ പ്രസിഡണ്ട് പി.അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
ഒ.അബ്ദുസമദ് അനുസ്മരണ പ്രഭാഷണം നടത്തി. നേതൃ ഗുണവും സ്വഭാവമഹിമയും ഒത്തിണങ്ങിയവരായിരുന്നു ബഷീർ മാസ്റ്റർ എന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഫൈസൽ.വി, നാസർ.എൻ, കെ.മുഹമ്മദ് കുട്ടി, അബ്ദു റഹ്മാൻ.കെ.ടി, മരക്കാർ അലി.പി.എം. ഉസ്മാൻ.പി.പി, അബ്ദുസമദ്.പി.എം, റാസി.വി.ടി,സഹലുദ്ദീൻ.കെ,വാഹിദ്.കെ.പി, ഇർഷാദ്.സി.കെ എന്നിവർ സംസാരിച്ചു.