കോഴിപ്പറമ്പത്ത് താലപ്പൊലി ഉത്സവത്തിന് കൊടിയേറ്റി

വേങ്ങര: കുറ്റൂർ പാക്കടപ്പുറായ കോഴിപ്പറമ്പത്ത് താലപ്പൊലി ഉത്സവത്തിന് കൊടിയേറ്റി. കെ.പി. രാജൻ, കെ.പി. പറങ്ങോടൻ, കെ.പി. രാധാകൃഷ്ണൻ, കെ.പി. വാസു, കെ.പി. ഗോപാലകൃഷ്ണൻ, കെ.പി. ശശീധരൻ, കെ.പി. ബാബു, കെ.പി. സുനീഷ് എന്നിവർ നേതൃത്വംനൽകി. അടുത്ത ബുധനാഴ്ചയാണ് ഉത്സവം.

കുറ്റൂർ പാക്കടപുറായ കോഴിപ്പറമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 2024 ജനുവരി 17(1199 മകരം 3) ബുധനാഴ്ച വിപുലമായ പരിപാടികളോടെ നടത്തുന്നു.

കാര്യപരിപാടികൾ

രാവിലെ 5 ന് :ഗണപതിഹോമം
10 മണിക്ക് : ഉഷപൂജ
12 മണിക്ക് :ഉച്ചപൂജ
1 മണിക്ക് :അന്നദാനം
വൈകു.5 ന് : കലശം പുറപ്പാട്
6 മണിക്ക് : താലപ്പൊലി എഴുന്നള്ളിപ്പി നോടൊപ്പം 
ഹരിശ്രീ കലാസമിതി തേഞ്ഞിപ്പാലം അവതരിപ്പിക്കുന്ന വെസലോസ്ക്കി ഡാൻസ്

രാത്രി 11 മണിക്ക്: വെളിമുക്ക് ശ്രീധരൻ &പാർട്ടി തായമ്പക

വ്യാഴം
പുലർച്ചെ 4 മണിക്ക് : അരിതാലപ്പൊലി
6.30 ന് : കുടിക്കൂട്ടൽ
  
ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}