മരത്തിനു മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഊരകം വെങ്കുളം സ്വദേശി മരണപ്പെട്ടു

ഊരകം വെങ്കുളം പരേതനായ മണപ്പുറം അബ്ദുല്ലയുടെ മകൻ  മണപ്പുറം മുസ്തഫ (49) മരണപ്പെട്ടു. മരത്തിനു മുകളിൽ നിന്ന് വീണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പുലർച്ച രണ്ടു മണിയോടെയാണ്  മരിച്ചത്. കേരള മുസ്‌ലിം ജമാഅത്ത് വെങ്കുളം യൂണിറ്റ് മെമ്പർ ആയിരുന്നു. 

ഭാര്യ : ഫാത്തിമ പുല്ലൻചാൽ. 
മക്കൾ : മുസ്തബഷിറ, മുസമ്മിറ, മൻസൂർ അലി (എസ് എസ് എഫ് വെങ്കുളം യൂണിറ്റ് സെക്രെട്ടറി).

സഹോദരങ്ങൾ: കുഞ്ഞീതു, അലവി ഖത്തർ (ICF ഖത്തർ ഫഹാഹീൽ സെൻട്രൽ ഉമ്മുൽ ഹൈമാൻ യൂണിറ്റ് ഫിനാൻസ് സെക്രെട്ടറി), ഹമീദ്, സിദ്ധീഖ്, ഹസീന, ഫാത്തിമ 
ഉമ്മ: ഇത്തിക്കുട്ടി 

മരുമക്കൾ: നംഷാദ് പുതുപ്പറമ്പ്, മുബഷിർ സൽമാൻ ഒതുക്കുങ്ങൽ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}