സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രെയിനിംഗ് നടത്തി

 





തിരൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാൻ അവസരം ലഭിച്ച തിരൂർ മണ്ഡലത്തിലെ  തീർത്ഥാടകർക്കായി ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന  ക്ലാസ്സ് സംഘടിപ്പിച്ചു. തിരൂർ വാഗൺ  ട്രാജഡി സ്മാരക ഹാളിൽ സംഘടിപ്പിച്ച ക്ലാസ് തിരൂർ  എം.എൽ.എ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പർ പി.ടി.അക്ബർ താനൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന  ഹജ്ജ് കമ്മിറ്റി അസിസ്റ്റൻ്റ് ട്രെയിനിംഗ് കോഡിനേറ്റർ മുജീബ് മാസ്റ്റർ വടക്കേമണ്ണ, ട്രൈനിംഗ് ഫാക്കൽറ്റി അംഗം  ഇബ്രാഹീം ബാഖവി മേൽമുറി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മണ്ഡലം ട്രൈനർമാരായ ഷാഹുൽ ഹമീദ് ഒതുക്കുങ്ങൽ, സലാഹുദ്ദീൻ ക്ലാരി, എ.റസാഖ് മാസ്റ്റർ, പി.കെ ഷാഫി ഹാജി, ടി മുഹമ്മദ് ബഷീർ, നൗഷാദ് എം. ഉബൈദുള്ള.ടി, റഫീഖ് അഹമ്മദ് എന്നിവർ സംസാരിച്ചു.

മണ്ഡലം ട്രൈനിംഗ് കോഡിനേറ്റർ മുഹമ്മദ് ബഷീർ വി.പി. സ്വഗതവും എൻ.മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}