കോട്ടക്കൽ: കോട്ടക്കൽ നഗരസഭ 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണത്തിന്റെ പദ്ധതിയുടെ രണ്ടാം ഘട്ട വിതരണം കുറ്റിപ്പുറം ബൈപ്പാസിൽ വെച്ച് നഗരസഭ വൈസ്ചെയർമാൻ മുഹമ്മദലി ചെരട എന്നവരുടെ അധ്യക്ഷതയിൽ കോട്ടക്കൽ നഗരസഭ ചെയർപേഴ്സൻ ഡോ.ഹനീഷ നിർവഹിച്ചു.
കൗൺസിലർ സി മൊയ്‌ദീൻകുട്ടി, വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ.മുജീബ് റഹ്‌മാൻ, ലൈഫ് സ്റ്റോക് ഇൻസ്‌പെക്ടർ ഷിജു നാഥൻ എന്നിവർ സംസാരിച്ചു.