നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ "ടാലന്റ് റൈൻ" മെഗാ നോളജ് ഹണ്ട് വിജയികൾക്ക് സമ്മാന വിതരണം നടത്തി

ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി. സ്കൂളിൽ ഒരു വർഷമായി നടന്നു വന്ന " ടാലൻ്റൈൻ" നോളജ് ഹണ്ട് മെഗാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഹെഡ്മാസ്റ്റർ സി.അബ്ദുൽ റഷീദ് മാസ്റ്റർ വിതരണം ചെയ്തു.
      
സ്കൂൾ വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുകയും പത്രവായനയിലൂടെ പുതിയ അറിവുകൾ സ്വായത്തമാക്കാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്  "ടാലൻ്റൈൻ"  എന്ന പേരിൽ ഓരോ ദിവസവും പത്രവാർത്തകളിലും മറ്റും ഉള്ള വിവരങ്ങൾ ഉൾപ്പെടുത്തി
പുതിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നൽകുകയും മാസാവസാനം ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് രൂപത്തിൽ മത്സരം നടത്തുകയും ചെയ്തിരുന്നു.
     
ഈ മത്സരത്തിൻ്റെ സമാപനമായാണ് മെഗാ നോളജ് ഹണ്ട് സംഘടിപ്പിച്ചത്. മത്സരത്തിൽ ഹസനത്ത് എം.പി, അഫ് വ സലാം, സ്വാസ്തിക. യു, ശ്രാവൺ എന്നിവരാണ് വിജയികളായത്.
       
പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി അബ്ദു റഷീദ് മാസ്റ്റർ, സക്കരിയ്യ മാസ്റ്റർ, ടാലൻ്റൈൻ കോർഡിനേറ്റർമാരായ ശ്രീജ ടീച്ചർ, നിഖില ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}