തിരൂരങ്ങാടി: ചന്തപ്പടിയില്‍ സ്‌കൂള്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
അരിച്ചോൾ നിരപ്പറമ്പ് സ്വദേശി, തിരൂരങ്ങാടി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് കെ വി (19) ആണ് മരണപ്പെട്ടത്.
സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി ബാസിത് പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്നലെ ഉച്ചക്ക് തിരൂരങ്ങാടിയിൽ വെച്ച് സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.
ഗുരുതരമായി
പരിക്കേറ്റ സാദിഖ് കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിയോടെ മരണപ്പെടുകയായിരുന്നു.
PSMO കോളേജ് എം എസ് എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി കൂടിയാണ് സാദിഖ്.