എസ്.വൈ.എസ് ഷാർപെനിംഗ് ക്യാമ്പ് പ്രൗഢമായി

മലപ്പുറം: എസ്.വൈ.എസ് ഷാർപെനിംഗ് ക്യാമ്പ് പ്രൗഢമായി. 70ാം വാർഷികത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട പ്ലാറ്റ്യൂൺ സന്നദ്ധ സംഘത്തിന്റെ സോൺ,  സർക്കിൾ ചീഫുമാർക്കുള്ള പരിശീലന ക്യാമ്പ്  മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തിൽ  എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് സാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് ടി.മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. 

പ്ലാറ്റിനം ഇയറിലെ സംഘടന, വ്യക്തിഗത ദഅവ - അനുഭവങ്ങളും ചരിത്രങ്ങളും, സോഷ്യൽ മീഡിയ  ദഅവ, ലീഡർഷിപ്പ് തുടങ്ങിയ വിവിധ സെഷനുകളിൽ സമസ്ത ജില്ലാ സെക്രട്ടറി പി.ഇബ്രാഹിം ബാഖവി മേൽമുറി,മുഹമ്മദലി കിനാലൂർ, സാദിഖ് പുല്ലാളൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർതള ശിഹാബ് സഖാഫി, സി.കെ.ശക്കീർ,പി.ടി. നജീബ്, പി. പി. മുജീബ് റഹ്മാൻ, കെ.സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, പി.കെ.മുഹമ്മദ് ഷാഫി,  ഡോ.എം.അബ്ദുറഹ്മാൻ, ശിഹാബുദ്ദീൻ അംജദി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}