മലപ്പുറം ആർ.ടി ഓഫീസ് പരിധിയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 25 ന്

മലപ്പുറം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മലപ്പുറം ആർ.ടി ഓഫീസ് പരിധിയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മെയ്‌ 25 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മലപ്പുറം വാറങ്കോടുള്ള ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കും. അന്നേ ദിവസം ഉച്ചക്ക് രണ്ടു മണിക്ക് മലപ്പുറം ഇസ്‌ലാഹിയ ഹയർ സെക്കന്ററി സ്കൂൾ കോൺഫ്രൻസ് ഹാളിൽ വച്ച് സ്‌കൂൾ ബസ് ഡ്രൈവർമാർക്കുള്ള ബോധവൽകരണ ക്ലാസും നടക്കും. 

വാഹനങ്ങളുടെ രേഖകൾ, ജി.പി.എസ് സർട്ടിഫിക്കറ്റ്, സ്പീഡ് ഗവർണർ സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവയുമായി എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധനക്ക് ഹാജരാക്കണമെന്ന് മലപ്പുറം റീജിയണൽ ട്രാൻസ്പോർട് ഓഫീസർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}