ഊരകം: റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബ്ബിന് കീഴിൽ 2023-24 അധ്യയന വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മൊമെന്റോ നൽകി അനുമോദിച്ചു.
ക്ലബ് രക്ഷാധികാരി നിസാർ പങ്ങാട്ട്, ശരീഫ് സി കെ ക്ലബ് സെക്രട്ടറി ഷാഫി ട്രഷറർ കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡന്റ് അർഷാദ് മണ്ണിശ്ശേരി ക്ലബ് ഭാരവാഹികളായ സുഫിയാൻ, അനസ് സി കെ, സിയാദ്, ഷബീർ അലി, സൽമാൻ ഫാരിസ് എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.