ഇരിങ്ങല്ലൂർ: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവരെ എസ് എസ് എഫ് ചീനിപ്പടി യൂണിറ്റ് കമ്മറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.
വിശുദ്ധ ഖുർആൻ മനഃപ്പാഠമാക്കുന്നതോടൊപ്പം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഫുഹാദ് കെ കെ യൂണിറ്റ് ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു.
എസ് എസ് എഫ് ചീനിപ്പടി യൂണിറ്റ് ഭാരവാഹികളായ അഫ്‌സൽ മുസ്‌ലിയാർ സിപി, മിസ്ഹബ് കെ, അർഷദ് ഇ കെ, മർഹം മുസ്‌ലിയാർ സി എന്നിവർ പങ്കാളികളായി.