പറപ്പൂർ: അഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പെയിൻ & പാലിയേറ്റീവ് സെന്ററിന് റംസാനിൽ സ്വരൂപിച്ച തുക കൈമാറി.
പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് കെ.കെ മുഹമ്മദ് കുട്ടി പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
ചടങ്ങിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളായ
എ. കെ ബാവ, ഇബ്രാഹിം ചാലിൽ, ഹനീഫ, സിറാജ് പിലാക്കൽ, ഫസ് ലു വെട്ടിക്കാട്ട് എന്നിവർ പങ്കെടുത്തു.