തീരുരങ്ങാടി: രാപ്പകൽ വ്യത്യാസം മില്ലാതെ തിരൂരങ്ങാടി നഗരസഭയുടെ തെരുവീഥീകളിൽ തെരുവുനായ നായ ശല്യം രൂക്ഷമാണ് കാൽനടയാത്രക്കാർക്കും കച്ചവടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും നായകൾ ശല്യമായി മാറിയിട്ടുണ്ട്
കഴിഞ്ഞ ഒരു വർഷത്തിനകം തെരു വു നായകളുടെ എണ്ണത്തിൽ വലിയ വർധനവാണുഉണ്ടായിട്ടുള്ളത് എന്ന് നാട്ടുകാരും പറയുന്നു
ചെമ്മാട് അങ്ങാടിയിലും ബസ്റ്റാൻഡ് പരിസരങ്ങളിലും തൃക്കുളം ഗവൺമെൻറ് ഹൈസ്കൂൾ പരിസരത്തും ബസ്റ്റാൻഡുകളിലും പതിവായ നായക്കൂട്ടങ്ങൾ മദ്രസ/ സ്കൂൾവിദ്യാർഥികൾക്കും ഏറെ ഭീഷണിയായി മാറിയിട്ടുണ്ട്.
പുലർച്ചെ ആരാധനലയങ്ങളിലേക്ക് പോകുന്നവരും , മദ്രസ വിദ്യാർത്ഥികളെയും, പ്രഭാത സവാരി നടത്തുന്നവരെയും, പുലർച്ചെ കച്ചവടവശ്യത്തിനായി ടൗണിൽ എത്തുന്നവരെയും നായകൾ ആക്രമിക്കാൻ ശ്രമിക്കാറുണ്ട്
പാലത്തിങ്ങൽ വടക്കേ മമ്പുറം ഭാഗത്ത് മഴ കൂടി പെയ്തതോടെ വാസസ്ഥലമില്ലാതെ നായകൾ റോഡിൽ ഇറങ്ങി നടക്കുകയും സ്കൂൾ മദ്രസ കുട്ടികളെ പിന്നാലെ ഓടുകയും ചെയ്യുന്നത് പതിവായിട്ടുണ്ട് കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത് ശനിയാഴ്ച രാവിലെ ഒരു കുട്ടിയുടെ പിന്നാലെ ഓടിയ നായ ആളുകളുടെ സമയോചിതമായ ഇടപെടൽ കാരണം രക്ഷപ്പെട്ടു അതേ തെരുവ് നായകൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ചെവിയടക്കം കടിച്ചുപറിച്ച് ഇപ്പോൾ മെഡിക്കൽ കോളേജിലാണ് പുറത്തറിയാത്ത എത്രയോ തെരുവ്നായ ആക്രമങ്ങളും വളർത്തു മൃഗങ്ങളെ ആക്രമിച്ചതും അറിയപ്പെടാതെ പോകുന്നു
നായ മുമ്പിലേക്ക് ചാടി നിരവധി ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട് മഴക്കാലം വന്നതോടെ ഇവകളുടെ ശല്യം കൂടുതലായിട്ടുണ്ട്
കച്ചവട സ്ഥാപനങ്ങളിലേക്ക് ഇറക്കിവെച്ച വിൽപ്പനയ്ക്കുള്ള സാധനങ്ങളും സാമഗ്രികളും നായകൾ കടിച്ചു നശിപ്പിക്കൽ പതിവായിട്ടുണ്ട് ജസ്റ്റിസ് സരിഗജൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നഗരകാര്യ ഡയറക്ടർ ഇറക്കിയ ഉത്തരവും പ്രകാരവും ഒന്നാം വാർഡിലെ വാർഡ് സഭ പാസാക്കിയ പ്രമേയ പ്രകാരവും എബിസി നടപ്പിലാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഇതിനെതിരെ പ്രിൻസിപ്പിൽ ഡയറക്ടർക്ക് കൊടുത്തിരിക്കുകയാണ് പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത്.