കോട്ടക്കൽ: നഗരസഭയുടെ മാലിന്യ സംസ്കരണ അനാസ്ഥക്കെതിരെ ഏകദിന സമരവുമായ് ഡിവൈഎഫ്ഐ.
ഡിവൈഎഫ് ഐ കോട്ടക്കൽ മുനിസിപ്പൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരസഭ കാര്യാലയത്തിന് മുമ്പിൽ സമരം നടത്തിയത്.
രാവിലെ അരംഭിച്ച സമരം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ പി അനിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്നൂർ മേഖല കമ്മിറ്റിയംഗം ഫൈസൽ ഇന്ത്യന്നൂർ അധ്യക്ഷനായി.
നഗരസഭയിൽ മാലിന്യം സംസ്കരിക്കുന്നതിനായി കൃത്യമായ സംവിധാനം നഗരസഭിക്കില്ല. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നഗരസഭ ശേഖരിക്കുന്ന വിവിധയിനം മാലിന്യങ്ങൾ സംസ്കരിക്കാൻ നഗരസഭക്ക് കൃത്യമായ പദ്ധതിയും മാർഗ്ഗവുമില്ല. ആയുർവ്വേദനഗരിയായ കോട്ടക്കൽ പട്ടണത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, റോഡരികിൽ, കടമുറികളുടെ മുൻവശങ്ങളിൽ മാലിന്യ ചാക്കുകൾ കൂട്ടിയിടുകയാണ് പതിവ്. ദിവസേന നൂറുകണക്കിന് രോഗികൾ വരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ തൊട്ടരികിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന സ്ഥിതിയും നിലവിലുണ്ട്. ഏതാനും ആഴ്ചകൾക്കു മുൻപ് നഗരസഭ ഓഡിറ്റോറിയത്തിന് മുൻവശം കൂട്ടിയിട്ടിരുന്ന മാലിന്യ കുമ്പളത്തിന് തീ പിടിച്ചിരുന്നു. വൻ ദുരന്തമാണ് അന്ന് ഒഴിവായത്. മലപ്പുറത്തുനിന്നുള്ള അഗ്നി രക്ഷാസേനയും നാട്ടുകാരെ ചേർന്നാണ് തീയണച്ചത്.
നിരവധി വ്യാപാരസ്ഥാപനങ്ങളോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരത്തിന് തീപിടിച്ചിട്ടും അനക്കമില്ലാത്ത നഗരസഭയുടെ പിടിപ്പുകേടിനെതിരെ ഡി വൈ എഫ് ഐ, മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു തുടർന്ന് നടന്ന ചർച്ചയ്ക്ക് ശേഷം നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നും മലക്കാലപൂർവ്വശുചീകരണം നടത്താത്ത നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ടും
ശാശ്വതവും സമ്പൂർണ്ണവുമായ മാലിന്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുമാണ്
ഡി വൈ എഫ് ഐ സമരം സംഘടിപ്പിച്ചത്.
വൈകിട്ട് ഡിവൈഎഫ്ഐ പ്രവർത്തകരും ബഹുജനങ്ങളും ജനങ്ങളും ചേർന്ന് നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധ ചങ്ങല സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ ഉദ്ഘാടനം ചെയ്തു. വിബീഷ്, രജീഷ്, കെ നിസാർ, ശ്രീജിത്ത് കുട്ടശ്ശേരി, ടി കബീർ, എൻ പുഷ്പരാജൻ, ടി പി ഷമീം, ടി പി സുബൈർ, ഹനീഫ, എം എസ് മോഹനൻ, സന്ദീപ് എന്നിവർ സംസാരിച്ചു. എം പി വൈശാഖ് സ്വാഗതവും സഫ്തർരാജ് നന്ദിയും പറഞ്ഞു. ഒരു ദിവസം പൂർണ്ണമായും നീണ്ടുനിന്ന സമരത്തിൽ വിവിധ കലാപരിപാടികളും നടന്നു.