തിരൂരങ്ങാടി : കേരള സർക്കാറിന്റെ ഉത്തരവുപ്രകാരം സംസ്ഥാനത്തുടനീളം നടപ്പിലാക്കിയ 2023 ലെ കേരളോത്സവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനവിതരണവും തിരൂരങ്ങാടി നഗരസഭയിൽ നൽകിയിട്ടില്ല എന്ന് പങ്കെടുത്ത വിജയിച്ച കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ ക്ലബ്ബുകളുടെയും പരാതി.
മറ്റു പഞ്ചായത്തുകളിലും നഗരസഭകളിലും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു കഴിഞ്ഞു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മണ്ഡലം അം ആദ്മി പാർട്ടി ഭാരവാഹികളായ മണ്ഡലം സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത് , എംസി അറഫാത്ത് പാറപ്പുറം എന്നിവർ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിക്ക് പരാതി നൽകി.
കുട്ടികളുടെകലാപരമായ കഴിവ് തെളിയിക്കുന്നതോടൊപ്പം തന്നെ അവർക്ക് കൊടുക്കുന്ന സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും അവരുടെ വിദ്യാഭ്യാസപരമായ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതും സമ്മാനങ്ങൾ നൽകാതിരിക്കുന്നത് അവരെ മാനസികമായി തളർത്തുമെന്നും ചെയർമാനെ ബോധിപ്പിച്ചു പരിശോധിച്ചു വേണ്ട അടിയന്ത നടപടിയെടുക്കാമെന്ന് ചെയർമാൻ അറിയിച്ചു.