വേങ്ങര: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ(എസ് ഡി ടി യു) വേങ്ങര ഏരിയ കൺവെൻഷൻ വേങ്ങര വ്യാപാരി ഭവൻ ഹാളിൽ നടന്നു.
വേങ്ങര ഏരിയ പ്രസിഡണ്ട് അബ്ദുസ്സലാം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ
എസ് ഡി ടി യു സംസ്ഥാന സമിതി അംഗം ഹനീഫ കരിമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
കൺവെൻഷനിൽ
എസ് ഡി ടി യു മലപ്പുറം ജില്ലാ പ്രസിഡണ്ട് ഫത്താഹ് മാസ്റ്റർ പൊന്നാനി യൂണിയന്റെ ജില്ലാതല പ്രവർത്തനത്തെ കുറിച്ചും തൊഴിലാളി ശാക്തീകരണത്തെക്കുറിച്ചും വിശദീകരിച്ചു.
മലപ്പുറം ജില്ല സെക്രട്ടറി അക്ബർ പരപ്പനങ്ങാടി ക്ഷേമനിധി മറ്റു ആനുകൂല്യങ്ങളെ കുറിച്ചും പ്രവർത്തകർക്ക് ബോധവൽക്കരണം നൽകുകയും യൂണിയനെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് വിശദീകരിച്ചു.
ട്രേഡ് യൂണിയനിൽ
മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ കൺവെൻഷനിൽ വച്ച് ആദരിക്കലും യൂണിയനിലേക്ക് പുതുതായി കടന്നുവന്നവർക്ക് മെമ്പർഷിപ്പ് നൽകലും നടന്ന പരിപാടിയിൽ ക്ഷേമനിധിയെ സർക്കാർ വക മാറ്റി ചെലവഴിക്കരുത് എന്ന പ്രമേയം ഏരിയ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ വേങ്ങര അവതരിപ്പിച്ചു.
വേങ്ങര ഏരിയാ സെക്രട്ടറി മുസ്തഫ പുകയൂർ
എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് ഇ കെ. അബ്ദുൾ നാസർ, ഏരിയ ട്രഷറർ അബ്ദുൽ കരീം കച്ചേരിപ്പടി എന്നിവർ സംസാരിച്ചു.