വേങ്ങര: വേങ്ങരയിലെ ഏറ്റവും വലിയ മഹല്ലുകളിൽ ഒന്നായ കച്ചേരിപ്പടി തുമ്മരുത്തി
ജുമാ മസ്ജിദ് നമസ്കാരത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തി പുനർനിർമാണം ഉടൻ ആരംഭിക്കുമെന്ന് ഇന്നലെ ചേർന്ന തുമ്മരുത്തി ജുമാമസ്ജിദ് പുനർനിർമാണ കമ്മറ്റി യോഗത്തിൽ തീരുമാനമായി.
ഖത്തീബ് മുഹമ്മത് ഷരീഫ് ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി നല്ലാട്ട് തൊടിക അബ്ദുൾ നാസർ എന്ന കുഞ്ഞുട്ടി മുഖ്യപ്രഭാഷണം നടത്തി.
കുളമ്പിൽ ബാപ്പു മുസ്ല്യാർ, മണ്ടോട്ടിൽ അബ്ദുറഹിമാൻ ഫൈസി, പഞ്ചിളി അസീസ് ഹാജി തുടങ്ങിയവർ സംസാരിച്ചു. പാറമ്മൽ മുഹമ്മത് ഹാജി, മുക്രിയൻ കുഞ്ഞീതു ഹാജി, എൻ ടി ശുകൂർ എന്ന ബാബു, പിലാക്കൽ ഹുസൈൻ ഹാജി, മണ്ടോടൻ അബൂബക്കർ ഹാജി, കരുവേപ്പിൽ കുഞ്ഞിമുഹമ്മത്, തയ്യിൽ മരക്കാർ, തച്ച പറമ്പൻ അബ്ദു റസാഖ് ഹാജി, ഇരു കുളങ്ങര അക്ബർ സൈത്, ഫൈസൽ മണ്ടോട്ടിൽ,.വേങ്ങര ലൈവ്. ഇ. കെ.സിറാജുൽ മുനീർ, ഉസ്മാൻ പഞ്ചിളി, എ. സി. ഉസ്മാൻ, അബു പറഞ്ചേരി, മുഹമ്മത് അഷ്റഫ് മൂട്ട പറമ്പൻ, എ കെ. മൊയ്തീൻകുട്ടി, ഇല്ലി കോടൻ അബ്ദുൽ നാസർ, ഷഫീഖുൽ അക്ബർ മണ്ടോട്ടിൽ, റസാക്ക് ഇല്ലിക്കൽ, അബ്ദുറഹിമാൻ സി.പി തുടങ്ങിയവർ സംബന്ധിച്ചു.
കഴിഞ്ഞ 2024 ജൂലായ് 30 ന് കേരള വഖഫ് ബോർഡ് ഐ എ 115/24 നമ്പർ ഓർഡർ പ്രകാരം പള്ളി പുനർനിർമാണത്തിന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പള്ളി പുനർനിർമാണം ആരംഭിക്കുന്നത്.
ഏകദേശം നാല് കോടി രൂപയോളം രൂപ ചിലവ്പ്രതീക്ഷിക്കുന്ന രീതിയിലാണ് മസ്ജിദിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ചെയർമാൻ
പി.കെ.എം അബ്ദുൾ ഖാദർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ മുതവല്ലി എൻ ടി മുഹമ്മത് ഷരീഫ് എന്ന മോൻ സ്വാഗതവും ട്രഷറർ പി.കെ മുഹാജിർ നന്ദിയും പറഞ്ഞു.