ഒതുക്കുങ്ങൽ: കേരള മുസ്ലിം ജമാഅത് എസ് വൈ എസ്, എസ് എസ് എഫ് ഒതുക്കുങ്ങൽ സർക്കിൾ സംഘടിപ്പിച്ച മർഹൂം തോട്ടക്കോട് തങ്ങൾ അനുസ്മരണ സംഗമം സമസ്ത മലപ്പുറം ജില്ല ഉപാധ്യക്ഷൻ ഒ.കെ അബ്ദുറഷീദ് ഉസ്താദിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി ഉദ്ഘാടനം ചെയ്തു.
സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹീം ബാഖാവി അനുസ്മരണ പ്രഭാഷണം നടത്തി.
കെ. കെ എസ് ബാപ്പുട്ടി തങ്ങൾ ജമലുല്ലൈലി, മഹല്ല് ഖതീബ് ഉമർ അസ്ലം ലതീഫി, മുൻ ഡി എം ഒ ഡോ.ഉമറുൽ ഫാറൂഖ്, ശ്രീനി മറ്റത്തൂർ എന്നിവർ സംസാരിച്ചു.
അറ്റക്കോയ തങ്ങൾ തോട്ടക്കോട്ട്, സയ്യിദ് ഹസൻ ശാത്തിരി, സയ്യിദ് ഷാഹിദ് ശാത്തിരി, ഇഹ്യാഉസ്സുന്ന: ജനറൽ മാനേജർ അബ്ദുൽ ഹമീദ് അഹ്സനി, വാർഡ് മെമ്പർ നാസർ കോറാടൻ, വി.യു കുഞ്ഞാൻ, കെ കെ ഉമർ മുസ്‌ലിയാർ, കുരുണിയൻ കുഞ്ഞാൻ എന്നിവർ സംബന്ധിച്ചു. ഹംസക്കുട്ടി അഹ്സനി സ്വാഗതവും മുഹ്‌യിദ്ദീൻ കുട്ടി സഖാഫി നന്ദിയും പറഞ്ഞു.