വേങ്ങര: ചേറൂർ പി. പി.ടി. എം. വൈ യതീം ഖാനയിൽ സംഘടിപ്പിച്ച പാണക്കാട് സാദാത്ത് അനുസ്മരണവും പ്രാർഥന സദസ്സും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഹോം കെയർ പദ്ധതി രണ്ടാം ഘട്ട പ്രവേശന ഉദ്ഘാടനവും, ഇംഗ്ലീഷ് മീഡിയം സ്കൂളിന് വേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ സമർപ്പണവും നടന്നു.
ചടങ്ങിൽ റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ബശീറലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി തങ്ങൾ, പി.കെ കുഞ്ഞാലികുട്ടി എം. എൽ. എ, എം.പിമാരായ ഇ. ടി മുഹമ്മദ് ബഷീർ, ഡോക്ടർഎം. പി അബ്ദുസ്സമദ് സമദാനി അഡ്വ.ഹാരിസ് ബീരാൻ, പി. ഉബൈദുല്ല എം. എൽ. എ m, അബ്ദുസമദ് പൂക്കോട്ടുർ എന്നിവർ സംസാരിച്ചു.
എം എം കുട്ടി മൗലവി സ്വാഗതവും ആവയിൽ സുലൈമാൻ നന്ദിയും പറഞ്ഞു. വയനാട് ദുരന്തത്തിന് ഇരയായ കുടുംബത്തിന് യതീം ഖാന അന്തേവാസികളും ജീവനക്കാരും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന്റെ പ്രഖ്യാപനവും തങ്ങൾ നിർവഹിച്ചു.