ചേറൂർ: പി പി ടി എം വൈ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എൻ എസ് എസ് വോളന്റീഴ്സും അധ്യാപകരും നാട്ടുകാരും രക്‌തദാനത്തിൽ പങ്കാളികളായി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി ടി ഹനീഫ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ അസീസ് കെ,
പ്രോഗ്രാം ഓഫീസർ ടി റാഷിദ്, അധ്യാപകരായ അബ്ദുൽ ഹമീദ് കെ ടി,.വേങ്ങര ലൈവ്.ഷാനവാസ് ഖാൻ സി കെ, അഹമ്മദ് ബഷീർ, വോളന്റീഴ്സ് ദേവിക, റീമ,ആദിൽ ഷാൻ, വാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.