കോഴിച്ചെന: തെന്നല ഗ്രാമപഞ്ചായത്തിന്റെയും കിങ്സ്റ്റാർ കോഴിച്ചെനയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച തെന്നല പഞ്ചായത്തും പരിസരവും വൃത്തിയാക്കി.
നെഹ്റു യുവ കേന്ദ്രയുടെ SWACHHATA HI SEVA 2024
മാലിന്യമുക്ത നവകേരളം എന്നിവയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്‌ദുൾ ഗഫൂർ, വാർഡ് മെമ്പർ അഫ്സൽ പി. പി സുലൈഖ എന്നിവരും എൻ വൈ കെ വേങ്ങര ബ്ലോക്ക് കോർഡിനേറ്റർമാരായ മുഹമ്മദ് അസ്‌ലം, രഞ്ജിത്ത് ചെറായി, യുവജന ക്ഷേമ ബോർഡ് ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ ഐഷ പിലാക്കടവത്, കെ എസ് കെ പ്രസിഡന്റ് ഹാഷിം, സെക്രട്ടറി അനീസ്, മറ്റു ക്ലബ് ഭാരവാഹികളും പദ്ധതിയിൽ പങ്കാളികളായി.
മുപ്പതോളം ക്ലബ്ബ് പ്രവർത്തകർ ചേർന്ന് തെന്നല പഞ്ചായത്ത്, വില്ലേജ് ഓഫീസ്, ജലനിധി ഓഫീസ്, കൃഷിവകുപ്പ് ഓഫീസും പരിസരവുമാണ് വൃത്തിയാക്കിയത്.