വേങ്ങര: ഡിസംമ്പർ 15 ന് വേങ്ങരയിൽ നടക്കുന്ന മുജാഹിദ് ആദർശ സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 15 വകുപ്പുകളിലായി 250 അംഗങ്ങളുള്ള സ്വാഗത സംഘം വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
പൊതു പ്രഭാഷണങ്ങൾ അയൽക്കൂട്ടം ഗൃഹ സന്ദർശനം വനിതാ സമ്മേളനം വിദ്യാർത്ഥി സമ്മേളനം ഖുർആൻ പഠിതാക്കളുടെ സംഗമം എക്സിബിഷൻ പഠന ക്യാമ്പ് പ്രവർത്തക സംഗമം സ്ട്രീറ്റ് ദഅവ തുടങ്ങി 15 ഇന പരിപാടികളാണ് ആദർശ സമ്മേളനത്തിന്റെ ഭാഗമായി നടക്കുക സമാപന സമ്മേളനത്തിൽ പണ്ഡിതൻ ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നടത്തും.
സാമൂഹ്യ രാഷ്ട്രീയ മത നേതാക്കൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഒക്ടോബർ 7 തിങ്കൾ വേങ്ങര കച്ചേരിപ്പടി നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ്രോഗ്രാം ചെയർമാൻ ഫൈസൽ മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് കുറ്റൂർ സ്വാഗതവും അൻവർ മദനി നന്ദിയും പറഞ്ഞു.