മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍: ഒതുക്കുങ്ങൽ  മുനമ്പത്ത് ദാറുസ്സലാം സുന്നി മദ്രസ ബഹറുൽ ഉലൂം ഒ കെ ഉസ്താദ് സ്മാരക കെട്ടിടം ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഇർശാദു സ്വിബിയാൻ സംഘം പ്രസിഡൻറ് ടി പി അബു ഹാജി അധ്യക്ഷത വഹിച്ചു. 

സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഹംസ മാസ്റ്റർ കടമ്പോട്ട്, മുഹ്‌യുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു. സയ്യിദ് ഹസ്സൻ ശാത്വിരി തങ്ങൾ തോട്ടക്കോട്, സയ്യിദ് ശാഹിദ് ശാത്വിരി തങ്ങൾ തോട്ടക്കോട്, പി കെ ആലി ഹാജി, ആലിഹാജി പോത്തനൂരൻ, അബ്ദുല്ല ഹാജി കടമ്പോട്ട്, ചേക്കുട്ടി കുന്നാഞ്ചേരി, നൗഷാദ് കാരി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}