കോട്ടക്കൽ: അസോസിയേഷൻ ഫോർ ഫുട്ബോൾ ഡെവലപ്മെന്റ് മലപ്പുറം (എ.എഫ്.ഡി.എം) കോട്ടക്കൽ സോൺ ബേബി ലീഗിന് തുടക്കമായി. കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരം നഗരസഭ കൗൺസിലർ എം മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആറു മാസം നീണ്ടു നിൽക്കുന്ന ഹോം ആൻ്റ് എവേ മത്സരങ്ങളാണ് നടക്കുന്നത്.
ചടങ്ങിൽ സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി, പ്രധാന അധ്യാപിക കെ കെ സൈബുന്നീസ,അക്കാദമി കൺവീനർ പി ഷമീർ, റഷീദ് എടരിക്കോട്,എം.വി അശ്വതി എന്നിവർ സംസാരിച്ചു.