മതം സമ്മാനിക്കുന്നത് സമാധാനം -കാന്തപുരംകുണ്ടൂർ ഉറൂസ് നാളെ സമാപിക്കും

തിരുരങ്ങാടി: സമാധാനത്തോടെയുള്ള ജീവിതത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്നതാണ് മതമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മനോഹരവും അർഥപൂർണവുമായ കാഴ്ചപ്പാട് സ്വന്തം ജീവിതത്തിലൂടെ അവതരിപ്പിക്കുകയാണ് പ്രവാചകൻ മുഹമ്മദ് നബി ചെയ്തതെന്നും കാന്തപുരം പറഞ്ഞു.

കുണ്ടൂർ അബ്ദുൽഖാദർ മുസ്‌ലിയാരുടെ ഉറൂസ് മുബാറക്കിന്റെ ഭാഗമായി ഹുബ്ബുറസൂൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന ആത്മീയസമ്മേളനത്തിൽ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈൻ ജമലുല്ലൈലി പ്രാർഥന നടത്തി. ബുധനാഴ്ച രാവിലെ ഏഴിന് ഖതമുൽ ഖുർആൻ, ഉച്ചയ്ക്ക് രണ്ടിന് ഉസ്താദിന്റെ സ്നേഹപരിസരം, രാത്രി ഏഴിന് അനുസ്മരണസമ്മേളനം എന്നിവ നടക്കും. വ്യാഴാഴ്ച രാത്രി ഏഴിന് നടക്കുന്ന സമാപനസമ്മേളനത്തോടെയും രാത്രി ഒൻപതിന് നടക്കുന്ന ബുർദ വാർഷികത്തോടെയും ഉറൂസ് സമാപിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}