വേങ്ങര: വേങ്ങര പോലീസ് സ്റ്റേഷനിൽ ഔദ്യോഗികം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. വേങ്ങര സി ഐ പത്രം ഏറ്റുവാങ്ങി. എസ് വൈ എസ് ഊരകം പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദു റഹീം മുസ്ലിയാർ, പി കെ സി മുഹമ്മദ്, അബ്ദുൽ ഹമീദ് ഫൈസി, ഷമീർ ഫൈസി, എം ടി മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.