സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ വേങ്ങര മണ്ഡലം സമ്മേളനം നടന്നു

വേങ്ങര: വയോജനങ്ങൾക്ക് കോവിഡിന്റെ മറവിൽ നിർത്തലാക്കിയ റെയിൽവേ ആനുകൂല്യം പുനസ്ഥാപിക്കുക,  മിനിമം 5000 രൂപ പെൻഷൻ നൽകുക, നിർധനരായ വയോജനങ്ങൾക്ക് മെഡിസെപ്പ് മാതൃകയിൽ ചികിത്സ സൗകര്യം ലഭ്യമാക്കുക, വയോജന കമ്മീഷനും വയോജന ഡിപ്പാർട്ട്മെൻറും   പ്രത്യേക മന്ത്രിയും വേണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സീനിയർ സിറ്റിസൺ സർവ്വീസ് കൗൺസിൽ വേങ്ങര മണ്ഡല സമ്മേളനം വേങ്ങര വ്യാപാരഭവനിൽ നടന്നു.

യു.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിറ്റിസൺ സർവീസ് കൗൺസിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. 

സ. അരവിന്ദാക്ഷൻ മാസ്റ്റർ (ജില്ലാ വൈസ് പ്രസിഡണ്ട്), കെ നയീം (സി പി ഐ മണ്ഡലം സെക്രട്ടറി), എ പി അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു. അയ്യപ്പൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി പ്രസിഡന്റ് എറമു, സെക്രട്ടറിയായി എ പി അബൂബക്കർ, ട്രഷറർ പ്രകാശൻ ഡി കെ എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}