വെൽഫെയർ പാർട്ടി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: ആർ എസ് എസ് - പോലീസ് - മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ഭരണകക്ഷി എം.എൽ.എ യുടെ വെളിപ്പെടുത്തലിൽ
ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്, കേരളത്തെ ഒറ്റു കൊടുത്ത മുഖ്യമന്ത്രി രാജിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും വെൽഫെയർ പാർട്ടി പ്രവർത്തകർ വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് കെ.എം.എ. ഹമീദ്, ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഹമീദ് മാസ്റ്റർ, ട്രഷറർ പി. അഷ്‌റഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ റഹിം ബാവ പറങ്ങോടത്ത്, ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, ബഷീർ പുല്ലമ്പലവൻ, കെ. നജീബ്, ടി.കെ. അബ്ദുൽ അസീസ്, എം.പി. അസൈൻ, എം. കെ. അലവി, സത്താർ ചേറൂർ, സി. കുട്ടി മോൻ, വാസു ചേറൂർ, യു. സക്കീന, യൂസുഫ് കുറ്റാളൂർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}