വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭയിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി കേരള സർക്കാർ ആയുഷ് വകുപ്പ് "ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ആയുർവേദം" എന്ന പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി വയോജനങ്ങൾക്ക് വേണ്ടി ആയുർവേദ മെഡിക്കൽ ക്യാമ്പും ഔഷധകഞ്ഞി വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.വേങ്ങര ലൈവ്.വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരീഫ മടപള്ളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, സി പി ഖാദർ, റഫീഖ് ചോലക്കൽ , മജീദ് മടപ്പള്ളി, എ കെ നഫീസ, ആസ്യ മുഹമ്മദ്, മൈമൂന എൻ ടി, അസിസ്റ്റന്റ് സെക്രട്ടറി ഷണ്മുഖൻ, സായംപ്രഭ ഇംപ്ലിമെന്റ് ഓഫീസർ ജസീന മോൾ, ആശംസകൾ അറിയിച്ചു.മെഡിക്കൽ ക്യാമ്പ് ആയുർവേദ ഡോക്ടർമാരായ ജിജി മോൾ പി, ഗഫൂർ കെ, രശ്മി വി എസ് നേതൃത്വം നൽകി.
പരിപാടി സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ കോഡിനേറ്റ് ചെയ്തു.