വേങ്ങര: നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പഞ്ചായത്ത്തല മുസ്ലിം ലീഗ് നേതൃസംഗമങ്ങൾക്ക് തുടക്കമായി. വേങ്ങര ലീഗ് ഓഫീസിൽ നടന്ന പറപ്പൂർ പഞ്ചായത്ത്തല സംഗമം മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ് ലു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് ടി.പി അഷ്റഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.
സംസ്ഥാന കമ്മറ്റിയംഗം കെ.എം കോയാമു, മണ്ഡലം ഭാരവാഹികളായ ടി.മൊയ്തീൻ കുട്ടി, ചാക്കീരി ഹർഷൽ, പി.പി ആലിപ്പ, മുസ്തഫ മങ്കട, ആവയിൽ സുലൈമാൻ, ഇ കെ മുഹമ്മദലി, ഒ സി ഹനീഫ, പഞ്ചായത്ത് ഭാരവാഹികളായ വി.എസ് ബഷീർ മാസ്റ്റർ, സി.അയമുതു മാസ്റ്റർ, എം.കെ ഷാഹുൽ ഹമീദ്, സിദ്ദീഖ് പൊട്ടിപ്പാറ, മജീദ് പാലാത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.കെ സൈദുബിൻ, യൂത്ത് ലീഗ് സെക്രട്ടറി എ.വി ഇസ്ഹാഖ് മാസ്റ്റർ, കെ.അബ്ദുസ്സലാം, അലി കുഴിപ്പുറം,എ.കെ ഷഹീം എന്നിവർ പ്രസംഗിച്ചു.
ഊരകത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് കെ.ടി എ സമദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.കെ അസ് ലു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ഭാരവാഹികളായ എൻ ഉബൈദ് മാസ്റ്റർ, ടി.മൻസൂർ, എം.കെ മുഹമ്മദ്, പൂക്കുത്ത് മുഹമ്മദ്, എം കുഞ്ഞാപ്പ, പി.മുസ്തഫ, അഡ്വ.എ പി നിസാർ, എം എ റഹുഫ്, ജസീം എന്നിവർ പ്രസംഗിച്ചു.ഇന്ന് വ്യാഴം ഏഴ് മണിക്ക് ഒതുക്കുങ്ങൽ പഞ്ചായത്ത് സംഗമം ഊരകം ലീഗ് ഓഫീസിലും 13 ന് നാല് മണിക്ക് കണ്ണമംഗലം പഞ്ചായത്ത് സംഗമം വേങ്ങര ലീഗ് ഓഫീസിലും 18 ന് നാല് മണിക്ക് വേങ്ങര പഞ്ചായത്ത് സംഗമം വേങ്ങര ലീഗ് ഓഫീസിലും നടക്കും.