എസ് എം എ ജില്ലാ എക്സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു

കോട്ടക്കല്‍: മത ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് സമകാലിക സംഭവ വികാസങ്ങള്‍ എന്നും കലാ സാംസ്‌കാരിക സാമൂഹിക രംഗത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ പൊതു ബോധം ഉണരണമെന്നും സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍ (എസ് എം എ) മലപ്പുറം ജില്ലാ (വെസ്റ്റ് ) എക്സിക്യുട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു.വേങ്ങര ലൈവ്.കോട്ടക്കല്‍ സ്മാര്‍ട്ട് ട്രേഡ് സിറ്റി കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടന്ന ക്യാമ്പിന് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ അബിദീന്‍ ജീലാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി, ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം, സംസ്ഥാന വൈസ് പ്രസിഡന്റ് സുലൈമാന്‍ ഇന്ത്യനൂര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.വേങ്ങര ലൈവ്.ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, മുഹമ്മദ് അലി സഖാഫി കൊളപ്പുറം, ഒ മുഹമ്മദ് കാവപ്പുര പ്രസംഗിച്ചു. മുഹമ്മദ് അലി മുസ്ലിയാര്‍ പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, കെ ടി എ ഗഫൂര്‍ മാസ്റ്റര്‍ എടയൂര്‍, ഹംസ ഹാജി പരപ്പനങ്ങാടി, സൈദലവി മാസ്റ്റര്‍ പുതുപ്പള്ളി, അബ്ദുല്‍ കരീം ഹാജി പനങ്ങാട്ടൂര്‍ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}