വേങ്ങര: വെളിച്ചമാണ് തിരുദൂതർ എന്ന തലക്കെട്ടിൽ എടക്കാപറമ്പിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ പ്രസിഡന്റ് ഇ. വി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീർ എ. മൂസ അധ്യക്ഷത വഹിച്ചു. പ്രവാചകനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന തെറ്റിധാരണ പടർത്തുന്ന അബദ്ധങ്ങളെ അവ അർഹിക്കുന്ന രീതിയിൽ അവഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ടി. ടി കുഞ്ഞാക്ക, ഇ. കെ ഈസ, പുള്ളാട്ട് ഈസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.