മന്ത്രിയുടെ കൈത്താങ്ങിൽ മുഹമ്മദ് ഷംലിക്

മലപ്പുറം: തദ്ദേശസ്വയംഭരണ വകുപ്പ് മലപ്പുറം ജില്ലാ അദാലത്തിൽ മന്ത്രി എം ബി രാജേഷ് 90% ഭിന്ന ശേഷിക്കാരനായ മുഹമ്മദ് ശാമിലിക്കിനെ കേൾക്കാൻ നേരിട്ട് എത്തി. വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ മന്ത്രി നഗരസഭ ചെയർമാനെയും നേരിട്ട് ബന്ധപ്പെട്ട് അടിയന്തര പരിഹാരം കാണാനും ഉദ്യോഗസ്ഥരോട് അദാലത്തിൽ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കാനും നീർദ്ദേശിച്ചു. 

വർഷങ്ങളായ പുനിലപ്പാടത്തുകാരുടെ അംഗൻവാടി സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കും ഇരുപതോളം വീട്ടുകാർ താമസിക്കുന്ന മുഹമ്മദ് ഷാംലിക്കിന്റെയും വീട്ടിലേക്കുള്ള വഴി തടസ്സം ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് തിരുതങ്ങാടി താലൂക്ക് പ്രസിഡന്റ് അബ്ദുൽ റഹീം പൂക്കത്ത് മന്ത്രിയെ ബോധിപ്പിച്ചു. കുട്ടിയുടെ പിതാവായ അബൂബക്കർ സിദ്ധിഖ്, കുട്ടിയുടെ ഉമ്മ റഹിയാനത്ത്, എ പി അബൂബക്കർ വേങ്ങര, നഗരസഭാ സെക്രട്ടറി മുഹമ്മദ് മുഹ്സിൻ, സിദ്ധിഖ് എം പി, നിരവധി ഉദ്യോഗസ്ഥരുടെ മാധ്യമപ്രവർത്തകരുടെയും മുന്നിൽവെച്ച് മുഹമ്മദ് ഷംലിക്കിനെ ചേർത്തുപിടിച്ചുകൊണ്ട് പിടിച്ചുകൊണ്ട് പ്രഖ്യാപനം നടത്തി. അടുത്ത വർഷത്തിൽ പദ്ധതിക്ക് ഫണ്ട് വകയുരുത്തി പദ്ധതി പൂർത്തിയാക്കും എന്ന് പ്രഖ്യാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}