മീലാദ് റാലി സംഘടിപ്പിച്ചു

ഊരകം: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റും ഇരിങ്ങല്ലൂർ മജ്മഅ്‌ ദഅവാ സെക്ടറും സംയുക്തമായി സംഘടിപ്പിച്ച മീലാദ് റാലി മജ്മഅ്‌ ക്യാമ്പസിൽ നിന്ന് ആരംഭിച്ച് പാലാണിയിൽ സമാപിച്ചു. 
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ, സി കുഞ്ഞമ്മദ് മാസ്റ്റർ, അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ് മുസ്‌ലിയാർ, പി സി എച്ച് മൂസാൻകുട്ടി മുസ്ലിയാർ, ഹബീബ് അഹ്‌സനി കുന്നമംഗലം, പി സി എച്ച് അബൂബക്കർ സഖാഫി എന്നിവർ പങ്കെടുത്തു. 

സമാപന സംഗമത്തിൽ കെ പി യൂസുഫ് സഖാഫി കുറ്റാളൂർ തിരുനബി (സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ പ്രഭാഷണം നടത്തി. പി മുസ്തഫ സഖാഫി ഇരിങ്ങല്ലൂർ സ്വാഗതവും സ്വഫ്‌വാൻ സഖാഫി വെള്ളില നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}