വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ
മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണതിനു ഒരു കോടി രൂപയുടെ പദ്ധതി. മാർക്കറ്റ് റോഡിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചു. കാലപ്പ ഴക്കം കാരണം ശോചനീയാവ സ്ഥയിലായ പഴയ കെട്ടിടമാണ് പൊളിച്ച് നേർക്കുന്നത്. മാത്രമല്ല മത്സ്യ മാംസാദികൾ വിൽപ്പന നടത്തുന്ന ഇവിടെ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ മാർഗങ്ങൾ ഇല്ലാത്തത്തിനാൽ പഴയ കെട്ടിടം എന്നും പഞ്ചായത്തിനു തലവേദനയായിരുന്നു. പുതിയ കെട്ടിടം പ്ലാൻ ചെയ്യുമ്പോൾ മാലിന്യ നിർമ്മാർജ്ജനത്തിനു ശാസ്ത്രീയ മാർഗങ്ങൾ ഒരുക്കണമെന്ന് പൊതുജനം ആവശ്യപ്പെടുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടോളം കാലം വേങ്ങരയുടെ വ്യാപാര മേഖലയിൽ പല നിലക്കും വിവാദങ്ങൾക്ക് കാരണമായ മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം വരുന്നതോടെ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.
മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയവയുടെ വിൽപ്പനക്ക് പത്തിലധികം കടകൾ പഴയ സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്നു. കെട്ടിടം പണി പൂർത്തിയാവുന്നതോടെ വാഹന പാർക്കിങ് സൗകര്യം ഉൾപ്പെടെ 53 കടമുറികളാണ് വിഭാവന ചെയ്യുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഹസീന ഫസൽ പറഞ്ഞു. വേങ്ങര ലൈവ്.പുനർനിർമാ ണത്തിന് ആദ്യഘട്ടത്തിൽ ഗ്രാമ പഞ്ചായത്തിൻ്റെ ഓൺ ഫണ്ട് ഇനത്തിൽ നിന്ന് ഒരു കോടി രൂപ വകയിരുത്തിയാണ് ഒരു നിലകെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനിരിക്കുന്നത്. പിന്നീട് ലഭ്യമാവാനിടയു ള്ള വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ആധുനിക-സൗകര്യങ്ങളോട് കൂടിയ വാണിജ്യകേന്ദ്രമായി ഇതിനെ ഉയർത്താനുള്ള ഒരുക്കത്തി ലാണ് അധികൃതരെന്നറിയുന്നു.