വേങ്ങര: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാജി ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം വേങ്ങര ടൗൺ ചുറ്റി ബസ്റ്റാൻഡിൽ പ്രതിഷേധക്കൂട്ടായ്മയോടെ അവസാനിച്ചു. പ്രതിഷേധ കൂട്ടായ്മ കെപിസിസി മെമ്പർ പി എ. ചെറീത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിപി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ കെ രാധാകൃഷ്ണൻ, ഹംസ തെങ്ങിലാൻ, ഡിസിസി മെമ്പർമാരായ എ കെ എ നസീർ, എൻ പി ചിന്നൻ, സോമൻ ഗാന്ധിക്കുന്ന്, എം എ അസീസ് ഹാജി, പൂച്ചയെങ്ങൽ അലവി, കാളങ്ങാടൻ സുരേഷ് ബാബു, സി ടി മൊയ്തീൻ, റിയാസ് കല്ലൻ, ഷാഫി ചാരത്ത്, ആസിഫ് പി വി തുടങ്ങിയവർ പ്രസംഗിച്ചു.
സി അനൂപ്, ചന്ദ്രമോഹൻ കൂരിയാട്, യു കെ മുഹമ്മദ് കുട്ടി, ടി കെ മൂസക്കുട്ടി, കൈപ്രൻ ഉമ്മർ, കെ ഗംഗാധരൻ, കാപ്പൻ മുസ്തഫ, സുബൈർ ബാവ താട്ടെയിൽ, കാപ്പൻ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.