തിരൂരങ്ങാടി: കേന്ദ്ര, കേരള സർക്കാരുകളുടെ വയനാടിനോടുള്ള വഞ്ചനക്കെതിരെ തിരൂരങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ന്റ് മോഹൻ വെന്നിയൂർ നേതൃത്വം നൽകി.
വിജീഷ് തയ്യിൽ, മണ്ഡലം സെക്രട്ടറിമാരായ എം സി അബ്ദുറഹ്മാൻ, സി സി നാസർ, അബ്ദു വെന്നിയൂർ, എൻ എം ഇബ്രാഹിംകുട്ടി, ഷൗക്കത്ത് പറമ്പിൽ, സി വി അനീഫ, നസറുള്ള തിരൂരങ്ങാടി, സാക്കിർ ചുള്ളിപ്പാറ, ബാവ പലേകോടൻ, അലി വെന്നിയൂർ, സമദ് അങ്ങാടൻ, മുജീബ് കണ്ണാടൻ തുടങ്ങിയവർ പങ്കെടുത്തു.