വേങ്ങര: 'ധീരം' സ്വയം പ്രതിരോധ പരിശീലനം- മൂന്നാം ഘട്ടം വേങ്ങര മോഡൽ സി ഡി എസിൽ തുടങ്ങുന്നതിന് മുന്നോടിയായി ചേർന്ന യോഗം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. സി ഡി എസ് പ്രസിഡന്റ് പ്രസന്ന സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീനഭാനു സി പി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷണ്മുഖൻ കെ എ എന്നിവർ ആശസകൾ അറിയിച്ചു.
സ്നേഹിത കൗൺസിലർ രേഷ്മ കെ 'ധീരം' പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയും വേങ്ങര പഞ്ചായത്തിൽ എന്നു പരിശീലനം തുടങ്ങാമെന്നതിനെ കുറിച്ചും എവിടെ വച്ച് നടത്താമെന്നതിനെ കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് ധീരം സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ആർ പി (ട്രൈനർ ) ആയ വിജിഷയെ പരിചയപെടുത്തുകയും വിജിഷ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
മീറ്റിംഗിൽ പരിശീലനത്തിനായി പേര് തന്ന 9 അംഗങ്ങൾ പങ്കെടുത്തു. സി ഡി എസ് ഉപസമിതി കൺവീനർ തങ്കം രാമകൃഷ്ണൻ നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു.