കോട്ടക്കൽ: ദേശീയ പോഷകാഹാര വാരാചരണത്തിന്റെ
ഭാഗമായി എല്ലാവർക്കും പോഷകാഹരം ജില്ലാതല ഉദ്ഘാടനം കോട്ടക്കൽ നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോ: ഹനീഷ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ആരോഗ്യ പോഷണം പുസ്തകത്തിന്റെ പ്രകാശനം എം എൽ എ നഗരസഭാ ചെയർപെഴ്സണ് നൽകി നിർവ്വഹിച്ചു.
നഗരസഭയിൽ ജീവിതശൈലി രോഗ ആരോഗ്യ പരിശോധനകൾ, ഭക്ഷണശീലങ്ങളെ കുറിച്ചുള്ള ഉപദേശങ്ങൾ,
പോഷകാഹാരത്തെക്കുറിച്ച് അവബോധം വളർത്തുന്ന ക്ലാസുകൾ, പോസ്റ്റർ പ്രദർശന പ്രചരണങ്ങൾ ഇതിൻ്റെ ഭാഗമായി നടത്തപ്പെടും.
എൻ സി ഡി നോഡൽ ഓഫീസർ ഡോ. ഫിറോസ്ഖാൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ്ചെയർമാൻ മുഹമ്മദലി ചെരട, സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നുസൈബ മങ്ങാടൻ, റസാഖ് ആലംബാട്ടിൽ, മറിയാമു പുതുക്കിടി, പി.ടി അബ്ദുൾ നാസർ, പാറോളി റംല ടീച്ചർ, കൗൺസിലർമാരായ ശബ്ന , റഫീഖ് ഇപി,ഹനീഫ , ഹസീന മണ്ടായപ്പുറം ഗോപിനാഥൻകോട്ടുപറമ്പിൽ , ശരള ടീച്ചർ, ICDS സൂപ്പർവൈസർ ടി വി മുംതാസ് , മെഡിക്കൽ ഓഫീസർ ഡോ. നഷീദ എഫ് എച്ച് സി കോട്ടക്കൽ എന്നിവർ ആശംസകൾ നേർന്നു.