വേങ്ങര: മലപ്പുറം എംപി ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ നിയോജകമണ്ഡലം പര്യടനം വിജയിപ്പിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി എ ചെറിത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ പി കെ അസ്സലു, പി കെ അലി അക്ബർ, കാടയങ്ങൽ അസീസ്, ടിവി ഇഖ്ബാൽ, രാധാകൃഷ്ണൻ. കെ, പുള്ളാട്ട് ഷംസു, കല്ലൻ റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.