വേങ്ങര: "കേരളീയ സമൂഹം, സംഘ്പരിവാർ, ഇടത് പക്ഷം" എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വേങ്ങര ഏരിയ കമ്മിറ്റി വലിയോറ ചിനക്കലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഒരു എം.എല്‍.എ പോലുമില്ലാത്ത ബി.ജെ.പി അവരുടെ അജണ്ടകൾ ഇത്ര കൃത്യമായി കേരളത്തില്‍ നടപ്പാക്കുമ്പോൾ, റോമാ സാമ്രാജ്യം കത്തിയമരുമ്പോൾ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുന്നു എന്ന് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വേങ്ങര ലൈവ്.സോളിഡാരിറ്റി വേങ്ങര ഏരിയ പ്രസിഡണ്ട് ഖുബൈബ് കൂരിയാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ റിയാസ് ടി.വി സ്വാഗതവും എം.പി അബ്ദു റസാഖ് നന്ദിയും പറഞ്ഞു. ഡോ. ഗദ്ദാഫി, അമീന്‍ വേങ്ങര, യൂസുഫ് കുറ്റാളൂർ, റഹീം ബാവ, എം.പി ഹംസ, റഷീദ് പറങ്ങോടത്ത്, ടി. വി. സൈതലവി, ഇസ്മായില്‍ പറങ്ങോടത്ത്, സഹീർ ചിനക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കേരള മുഖ്യമന്ത്രി രാജി വെച്ച് ഇറങ്ങി പോവുക - സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
admin