വിമാനത്താവളത്തിലെ പ്രശ്‌നങ്ങൾ പരിഹാരമാവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ കത്തയച്ചു

കോട്ടയ്ക്കൽ : മലബാറിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ പ്രശ്‌നങ്ങളിൽ അടിയന്തര പരിഹാരമാവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കേന്ദ്ര വ്യോമയാനമന്ത്രി കിഞ്ചരപ്പു റാം മോഹൻ നായിഡുവിന് കത്തുനൽകി.

നിലവിൽ സർവീസ് നടത്തുന്ന ചെറിയ ശ്രേണിയിൽ ഉൾപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ്, സ്‌പൈസ് ജെറ്റ് വിമാനങ്ങൾ അടിക്കടി സർവീസ് റദ്ദാക്കുന്നത് തടയുക, വാഹനപാർക്കിങ്ങിന്റെ പേരിൽ നടക്കുന്ന അശാസ്ത്രീയ സംവിധാനങ്ങൾ മാറ്റുക, വിമാനത്താവള റെസ വിപുലീകരണ, നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, പുതിയ സർവീസ് തുടങ്ങാനിരിക്കുന്ന വിമാനക്കമ്പനികൾക്ക് നടപടികൾ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചത്. പാർക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങൾക്ക് 11 മിനിറ്റിനകം തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതു മാറ്റി പാർക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങൾക്കും പാർക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും പ്രത്യേക വഴി ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

അടിയന്തരമായി ഇക്കാര്യങ്ങൾ പരിഹരിക്കണമെന്ന് എയർപോർട്ട് ഡയറക്ടറോടും ഇ.ടി. ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്‌പ്രസ്, സ്‌പൈസ് ജെറ്റ് ഉൾപ്പെടെയുള്ള എല്ലാ വിമാനക്കമ്പനികളുടെയും പ്രതിനിധികളെയും എയർപോർട്ട് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി അടിയന്തരയോഗം ചേരുമെന്നും എം.പി. അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}