വേങ്ങര: അംഗനവാടി കെട്ടിടത്തിനു മനോഹരമായ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ട് നാലുമാസം കഴിഞ്ഞെങ്കിലും കെട്ടിടം ഇനിയും തുറന്നു കൊടുക്കാനായില്ല. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വേങ്ങര സംയോജിത ശിശു വികസന പദ്ധതിയിൽ വേങ്ങര ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഇരുപതാം നമ്പർ കുറുവിൽകുണ്ട് അംഗനവാടിക്കാണ് കെട്ടിടം പണി പൂർത്തീകരിച്ചിട്ടും വാടക മുറിയിൽ പ്രവർത്തിക്കേ ദുരവസ്ഥ വന്നത്.വേങ്ങര ലൈവ്.പുതിയ ഇരു നില കെട്ടിടം പെയിന്റ് അടിച്ചു വയറിംഗ് ജോലികളും പൂർത്തിയാക്കി എല്ലാം കൊണ്ടും സജ്ജമാണെങ്കിലും ഇവിടെ കുടിവെള്ള ലഭ്യതക്കു സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. നാട്ടുകാർ പിരിവെടുത്തു വാങ്ങിയ സ്ഥലത്ത് ഒരു കിണർ കുഴിക്കാൻ സ്ഥല സൗകര്യമില്ലാത്തതിനാൽ ജലനിധി മുഖേന കുടിവെള്ളം ലഭ്യമാക്കുന്നതിനു പണമടച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്തേക്കു കുടിവെള്ള പൈപ്പ് ലൈൻ പണി എത്തിയിട്ടില്ലാത്തതിനാൽ ജലനിധി മുഖേന ജലം ലഭിക്കാൻ പ്രയാസമായിരിക്കും. അംഗനവാടി നിർമ്മിക്കാൻ സ്ഥലം വാങ്ങുന്നതിനും റോഡ് നിർമ്മാണത്തിനുമൊക്കെയായി ലക്ഷങ്ങൾ പിരിവെടുത്തതിനാൽ
ഇനി കുടിവെള്ളത്തിനു പിരിവെടുക്കാൻ കഴിയില്ലെന്ന് ഗ്രാമ പഞ്ചായത്ത് അംഗം നജ്മുന്നീസ മാധ്യമത്തോട് പറഞ്ഞു.
വേങ്ങര ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുറുകക്കുണ്ട് അംഗനവാടി കാലങ്ങളായി പ്രവർത്തിക്കുന്നത് ഒറ്റമുറിപ്പീടികയിലാണ്. ഇരുപതിലധികം കുഞ്ഞുങ്ങൾ ഞെങ്ങി ഞെരുങ്ങി കഴിയുന്ന പീടികമുറിയിൽ നിന്നും സൗകര്യ പ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനു ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നതാസിന് നാട്ടുകാരുടെ ആവശ്യം.