മണ്ഡലം ലീഗ് പോസ്റ്റർ പ്രകാശനം ചെയ്തു

വേങ്ങര: നിയോജക മണ്ഡലം മുസ്ലിം ലീഗ് ഒക്ടോബർ 5,6 തിയ്യതികളിൽ നാടുകാണിയിൽ നടത്തുന്ന ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പിൻ്റെ (ഉഷസ്സ്) പോസ്റ്റർ പുറത്തിറക്കി. പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.മണ്ഡലം പ്രസിഡൻറ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു.മണ്ഡലം ഭാരവാഹികളായ പി.കെ അലി അക്ബർ, ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, ഇ.കെ മുഹമ്മദലി, ചാക്കീരി ഹർഷൽ, വിവിധ പഞ്ചായത്ത് നേതാക്കളായ കെ.എം ഇസ്ഹാഖ്, കെ.ടി അബ്ദുസ്സമദ്, പൂക്കുത്ത് മുജീബ്, എ.പി ഹംസ, ഇസ്മായിൽ പൂങ്ങാടൻ, യൂത്ത് ലീഗ് മണ്ഡലം നേതാക്കളായ പി.മുഹമ്മദ് ഹനീഫ, നൗഫൽ മമ്പീതി, കെ.എം നിസാർ, മണ്ഡലം എം.എസ് എഫ് സെക്രട്ടറി സൽമാൻ കടമ്പോട്ട് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}