മലപ്പുറം: എസ്.വൈ.എസ് പ്ലാറ്റിനം ഇയർ പദ്ധതി പഠനം ലക്ഷ്യമാക്കി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന സോൺ ലീഡേഴ്സ് ശില്പശാല ഇൻഫ്ലുവെൻസിയക്ക് ഈസ്റ്റ് ജില്ലയിൽ പ്രൗഢമായ സമാപനം. മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് സ്വാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസേഷൻ പ്രസിഡണ്ട് സയ്യിദ് മുർതള ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.അബ്ദുൽ കലാം പദ്ധതി അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ കെ.സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി,പി. യൂസുഫ് സഅ്ദി, പി.പി. മുജീബ് റഹ്മാൻ,പി.കെ മുഹമ്മദ് ഷാഫി,പി.ടി. നജീബ്, സി.കെ.എം.ഫാറൂഖ് എന്നിവർ സംസാരിച്ചു.
എസ്.വൈ.എസ് ഇൻഫ്ലുവെൻസിയ സമാപിച്ചു
admin